latest news
ഉദ്ഘാടന വേദികള്‍ കീഴടക്കി ഹണി റോസ്
Published on
പല ചടങ്ങുകളുടെയും ഉദ്ഘാടന വേളയിലെ സജീവ സാന്നിധ്യമാണ് ഹണി റോസ്. ഇന്നും താരത്തിന്റെ അത്തരത്തിലുള്ള ഫോട്ടോയാണ് വൈറലായിരിക്കുന്നത്. സാരിയാണ് ഹണി ഉടുത്തിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് ഹണി റോസ്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളിലും സജീവമാണ്.

Honey Rose
വിനയന്‍ സംവിധാനം ചെയ്ത ബോയ് ഫ്രണ്ട് എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന ഹണി ‘മുതല്‍ കനവ്’ എന്ന സിനിമയിലൂടെയാണ് തമിഴിലും അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തില്‍ ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ തുടങ്ങിയ സിനിമകളിലെ പ്രകടനം ഏറെ ശ്രദ്ധ നേടി.
