latest news
കൊച്ചുമക്കള്‍ക്ക് വലിയ സ്‌നേഹമാണ് തന്നോട്: മല്ലിക സുകുമാരന്‍
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മല്ലിക സുകുമാരന്‍. ഇടക്കാലത്ത് അഭിനയ രംഗത്ത് സജീവമായിരുന്നില്ലെങ്കിലും മല്ലിക ഇേേപ്പാള്‍ വീണ്ടും സജീവമായിരിക്കുകയാണ്. അമ്മ വേഷമാണ് താരം ഇപ്പോള്‍ ചെയ്യുന്നത്.

Mallika Sukumaran and Family
മക്കാളായ ഇന്ദ്രജിത്തിനും പൃഥ്വിരാജിനൊപ്പവും മല്ലിക അഭിനയിക്കാറുണ്ട്. എന്നാല്‍ മക്കള്‍ തന്നെ കാണാന്‍ വരാത്തതാണ് മല്ലികയുടെ വലിയ പരാതി. എന്നാല്‍ അവര്‍ വരാത്തത് സ്‌നേഹമില്ലാഞ്ഞിട്ടല്ലെന്നും സിനിമയുടെ തിരക്ക് കൊണ്ടാണെന്നും മല്ലിക പറയും.
View this post on Instagram
കൊച്ചുമക്കള്‍ക്ക് തന്നോട് വലിയ സ്‌നേഹമാണ് എന്നും മല്ലിക പറയുന്നു. നക്ഷത്രയാണ് എന്നെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുന്ന കൊച്ചുമകള്‍. ഞാന്‍ എവിടെ ചെന്നാലും എന്റെ ആരോഗ്യ കാര്യങ്ങള്‍ അന്വേഷിക്കും. എല്ലാം ചോദിക്കും’ ‘എന്റെ പൊന്നുമോള്‍ അവളാണ്. അവള്‍ക്ക് മാത്രമല്ല അലംകൃതക്കും വളരെ സ്‌നേഹമാണ് എന്നും മല്ലിക പറയുന്നു.
