latest news
സമൂഹത്തിന് വേണ്ടി ആരും ഗര്‍ഭിണിയാകരുത്: ശ്വേത മേനോന്‍
Published on
ബോളിവുഡില്‍ അടക്കം ആരാധകരുള്ള നടിയാണ് ശ്വേത മേനോന്‍. അനശ്വരം’ (1991) എന്ന മലയാളം ചിത്രത്തിലൂടെയാണ് ശ്വേത സിനിമാ അഭിനയം തുടങ്ങിയത്. ജോമോന്‍ സംവിധായകന്‍ ആയ ഒരു മമ്മൂട്ടി ചിത്രം ആയിരുന്നു അത്.
ഈ സിനിമയ്ക്ക് ശേഷം ശ്വേത മോഡലിങ്ങിലേയ്ക്ക് കടന്നു. 2008ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്‌കാരങ്ങളില്‍ മികച്ച സഹനടിക്കായി നാമനിര്‍ദ്ദേശം ലഭിച്ചിരുന്നു ശ്വേതയ്ക്ക്. ഇഷ്‌ക് ആണ് ശ്വേതയുടെ ആദ്യ ഹിന്ദി ചിത്രം.

Shwetha Menon
പലപ്പോഴും ബോള്‍ഡായുള്ള നിലപാടാണ് താരം ആരാധകരുമായി പങ്കുവെക്കാറ്. ഇപ്പോള്‍ ഗര്‍ഭിണിയാകുന്നതിനെക്കുറിച്ചാണ് താരം സംസാരിച്ചിരിക്കുന്നത്. മറ്റുള്ളവര്‍ക്ക് വേണ്ടി അല്ലെങ്കില്‍ സമൂഹത്തിന് വേണ്ടി ആരും ഗര്‍ഭിണിയാകരുത് എന്നാണ് ശ്വേത പറയുന്നത്.
