latest news
തൊണ്ണൂറ് ശതമാനം സിനിമകളും പരാജയപ്പെട്ടു; 2023 ബോക്‌സ്ഓഫീസ് പ്രകടനം ഇങ്ങനെ
2023 ല്‍ പുറത്തിറങ്ങിയ സിനിമകളില്‍ 90 ശതമാനത്തില്‍ അധികവും ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടു. 75 ഓളം സിനിമകള്‍ കേരള ബോക്‌സ്ഓഫീസില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാതെ പോയി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ചുരുക്കം ചില സിനിമകള്‍ക്ക് മാത്രമാണ് തിയറ്ററുകളില്‍ നിന്ന് മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിച്ചത്.
മുടക്കുമുതല്‍ തിരിച്ചുപിടിക്കാന്‍ സാധിക്കാതെ തകര്‍ന്നവയില്‍ മമ്മൂട്ടി ചിത്രം ക്രിസ്റ്റഫര്‍, മോഹന്‍ലാല്‍ ചിത്രങ്ങളായ എലോണ്‍, മോണ്‍സ്റ്റര്‍ എന്നിവയടക്കം ഉണ്ട്.

Sphadikam
ഈ വര്‍ഷത്തെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം രോമാഞ്ചം ആണ്. വേള്‍ഡ് വൈഡായി 50 കോടിയില്‍ അധികവും കേരളത്തില്‍ നിന്ന് മാത്രം 30 കോടിയില്‍ അധികവും രോമാഞ്ചം നേടി. ഷാരൂഖ് ഖാന്‍ ചിത്രം പഠാനും കേരള ബോക്‌സ്ഓഫീസില്‍ നേട്ടമുണ്ടാക്കി. മോഹന്‍ലാലിന്റെ സ്ഫടികം റീ റിലീസ് വിചാരിച്ചതിലും മികച്ച രീതിയില്‍ പണം വാരി. മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കം മുടക്കുമുതല്‍ തിരിച്ചുപിടിച്ച് ശരാശരി വിജയത്തില്‍ ഒതുങ്ങി.
