Connect with us

Screenima

Mammootty and Ajay Vasudev

latest news

മമ്മൂട്ടിയില്ലാത്ത അജയ് വാസുദേവിന്റെ ആദ്യ ചിത്രം; പകലും പാതിരാവും തിയറ്ററുകളില്‍

നാലാമത്തെ ചിത്രവുമായി സംവിധായകന്‍ അജയ് വാസുദേവ്. കുഞ്ചാക്കോ ബോബന്‍, രജിഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത പകലും പാതിരാവും ഇന്നുമുതല്‍ തിയറ്ററുകളില്‍. മമ്മൂട്ടിയില്ലാത്ത അജയ് വാസുദേവിന്റെ ആദ്യ ചിത്രമാണിത്. രാജാധിരാജ, മാസ്റ്റര്‍പീസ്, ഷൈലോക്ക് എന്നിവയാണ് അജയ് വാസുദേവിന്റെ മുന്‍ ചിത്രങ്ങള്‍. മൂന്നിലും മമ്മൂട്ടിയായിരുന്നു നായകന്‍.

പകലും പാതിരാവും റിലീസ് ചെയ്യുന്ന വേളയില്‍ അജയ് വാസുദേവ് പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞു.

May be an image of 3 people, beard and text that says 'PAKALUM PAATHRAVUM AJAI VASUDEV പകലം GOKULAM GOPALAN പാതിരാവും NISHAD KOYA CPRAVEEN BAIJU GOPALAN KRISHNAMOORTHY COMPOSEDE STEPHEN DEVASSY BADUSHA CONTROLLER SURESH MITHRAKARY BALAKRISHNAN HAPI AYANPOONKULAM JOKN JOSEPHNELLICKAL PARMANARHAN GOKULAM MOVIES UNAISS pHF കേരളം'

‘സുഹൃത്തുക്കളെ ദൈവാനുഗ്രഹത്താല്‍ എന്റെ നാലാമത്തെ സിനിമയായ ‘പകലും പാതിരാവും ‘ ഇന്ന് റിലീസ് ആകുകയാണ്… ഇത്രയും നാള്‍ എനിക്ക് നല്‍കിയ സ്നേഹവും പിന്തുണയും എന്റെ ഈ സിനിമക്കും നല്‍കണം. ഈ സിനിമയില്‍ എന്റെ കൂടെ നിന്ന ഇതിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ഓരോരുത്തരോടും സ്‌നേഹം നിറഞ്ഞ നന്ദി.

എന്ന് നിങ്ങളുടെ സ്വന്തം അജയ് വാസുദേവ് ‘ അജയ് വാസുദേവ് കുറിച്ചു.

 

Continue Reading
To Top