latest news
തടികൂടിയത് ഭക്ഷണം കഴിച്ചല്ല, മറ്റ് പല കാരണങ്ങള്‍ കൊണ്ടായിരുന്നു; സുബി സുരേഷ് അന്ന് പറഞ്ഞത്
Published on
സുബി സുരേഷിന്റെ മരണം കലാപ്രേമികള്‍ക്ക് എല്ലാം വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം.

Subi Suresh
കഴിഞ്ഞ ഏതാനും മാസങ്ങളായി താരത്തിനു കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ലിവര്‍ സിറോസിസ് തിരിച്ചറിഞ്ഞതിനു ശേഷവും അഭിനയ ലോകത്ത് സജീവമായിരുന്നു താരം. മരുന്നുകള്‍ കഴിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്.
ശരീരത്തിന്റെ വണ്ണം കൂടിതതിനെക്കുറിച്ച് സുബി നേരത്തെ സംസാരിച്ചിരുന്നു. ഭക്ഷണം കഴിച്ചാണ് തന്റെ തടി കൂടിയത് എന്നാണ് എല്ലാവരും കരുതി ഇരുന്നത്. എന്നാല്‍ തനിക്ക് പിസിഒടിയും തൈറോയ്ഡുമുള്ളതുകൊണ്ടാണ് വണ്ണം കൂടിയത് എന്നാണ് സുബി അന്ന് പറഞ്ഞത്.
