latest news
ബോധമുള്ളപ്പോള്‍ അവസാനമായി ഒന്ന് കാണാന്‍ സാധിച്ചില്ല, അതാണ് സങ്കടം; ലളിതാമ്മയുടെ ഓര്‍മ്മയില്‍ മഞ്ജു പിള്ള
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മഞ്ജു പിള്ള. സീരിയലിലൂടെയും സിനിമയിലും ആരാധകരെ ഒത്തിരി ചിരിപ്പിക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഹോം എന്ന സിനിമയിലും മികച്ച പ്രകടനമായിരുന്നു മഞ്ജു കാഴ്ചവെച്ചത്.
ഇപ്പോള്‍ കെപിഎസി ലളിതയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. രണ്ടുപേരും ഒരുമിച്ച് സീരിയലിലും സിനിമയിലും അഭിനയിച്ചിട്ടുണ്ട്. തട്ടീ മുട്ടീ എന്ന സീരിയല്‍ ആയിരുന്നു അതില്‍ പ്രധാനപ്പെട്ടത്.
ലളിതചേച്ചി തനിക്ക് അമ്മ തന്നെയായിരുന്നു എന്നാണ് മഞ്ജു പറയുന്നത്. അമ്മേ എന്ന് തന്നെയാണ് വിളിക്കാറ്. അടുത്ത സ്‌നേഹവും ബന്ധവും അവരുമായി ഉണ്ടായിരുന്നു. എന്നാല്‍ അമ്മയ്ക്ക് ബോധമുള്ളപ്പോള്‍ അവസാനമായി തനിക്കൊന്ന് കാണാന്‍ സാധിച്ചില്ല. അതാണ് വലിയ സങ്കടം എന്നാണ് മഞ്ജു പറയുന്നത്.