
latest news
അച്ഛനോട് ഒന്ന് സംസാരിക്കാന്‍ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹമുണ്ട്: ബിനു പപ്പു
മലയാളികള്‍ക്ക് എക്കാലവും പ്രിയപ്പെട്ട നടനാണ് കുതരിവട്ടം പപ്പു. നാടകത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്. പത്മദളാക്ഷന്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെ പേര്. ഭാര്‍ഗവി നിലയം എന്ന ചിത്രത്തില്‍ അഭിനയിച്ചതോടെയാണ് പേര് പപ്പുവായി മാറിയത്. കുതിരവട്ടം പപ്പു എന്നായിരുന്നു ഭാര്‍ഗ്ഗവി നിലയത്തില്‍ പത്മദളാക്ഷന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്.
View this post on Instagram
അച്ഛന്റെ പാത പിന്തുടര്‍ന്ന് മകന്‍ ബിനു പപ്പുവും സിനിമാ രംഗത്തേക്ക് എത്തി. ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിനും സാധിച്ചു.
View this post on Instagram
ഇപ്പോള്‍ അച്ഛന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ‘അച്ചാ, എനിക്ക് നിങ്ങളോട് സംസാരിക്കാനും എന്റെ ദിവസത്തെ കുറിച്ച് പറയാനും കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ഇപ്പോഴും ആഗ്രഹിക്കുന്നു. ഞാന്‍ നിങ്ങളെ എല്ലാ ദിവസവും മിസ് ചെയ്യുന്നു, ഞാന്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു എന്നാണ് ബിനു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
View this post on Instagram
