
latest news
ഭക്ഷണം കഴിക്കുന്നതിനോട് സുബിക്ക് ഒട്ടും താല്‍പ്പര്യമില്ലായിരുന്നു; ഭാവി വരന്‍ രാഹുല്‍
Published on
സുബി സുരേഷിന്റെ മരണം കലാപ്രേമികള്‍ക്ക് എല്ലാം വലിയ വേദനയാണ് ഉണ്ടാക്കിയിരിക്കുന്നത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്നാണ് നടിയും അവതാരകയുമായ സുബി സുരേഷിന്റെ മരണം.

Subi Suresh
കഴിഞ്ഞ ഏതാനും മാസങ്ങളായി താരത്തിനു കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. ലിവര്‍ സിറോസിസ് തിരിച്ചറിഞ്ഞതിനു ശേഷവും അഭിനയ ലോകത്ത് സജീവമായിരുന്നു താരം. മരുന്നുകള്‍ കഴിച്ചാണ് ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്നത്.

Subi Suresh
ഇപ്പോള്‍ സുബിയെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഭാവി വരന്‍ രാഹുല്‍. സുബി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. ട്രിപ്പ് പോകുകയാണെങ്കിലും ഭക്ഷണം കഴിക്കുന്നത് സുബിക്ക് വലിയ താല്‍പര്യം ഇല്ലാത്ത കാര്യമാണ്. ജ്യൂസൊക്കെ കുടിക്കുമെന്ന് മാത്രം. എങ്കിലും ജീവിതത്തിലേക്ക് തിരിച്ചു വരുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു എന്നും രാഹുല്‍ പറയുന്നു.
