latest news
‘എ’ എന്നാല്‍ പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തത് എന്നല്ല: സ്വാസിക
സ്വാസിക വളരെ കരുത്തുറ്റ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത ചതുരം. വളരെ ഗ്ലാമറസായാണ് താരം ചിത്രത്തില്‍ അഭിനയിച്ചത്. അഡല്‍ട്ട് ഓണ്‍ലി സര്‍ട്ടിഫിക്കറ്റാണ് ചതുരത്തിന് ലഭിച്ചത്. ഈ സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചും പ്രേക്ഷകരില്‍ നിന്ന് ലഭിച്ച അഭിപ്രായത്തെ കുറിച്ചും മനസ്സുതുറക്കുകയാണ് സ്വാസിക ഇപ്പോള്‍.
ഗ്ലാമര്‍ റോളില്‍ എത്തുമ്പോള്‍ കുടുംബപ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്നൊന്നും ചിന്തിച്ചിരുന്നില്ലെന്ന് താരം പറഞ്ഞു. എന്തു കാര്യം ചെയ്യുമ്പോഴും അതു നന്നായി വരുമെന്നാണല്ലോ പ്രതീക്ഷിക്കുക. സംവിധായകരായ ജോഷി സാറും ജയരാജ് സാറുമൊക്കെ ചതുരം സിനിമ കണ്ടു നല്ല അഭിപ്രായം പറഞ്ഞു. എന്നാല്‍, സിനിമയുടെ ട്രെയിലര്‍ വന്നപ്പോള്‍ ചിലര്‍ വിമര്‍ശനവുമായി വന്നിരുന്നു. ‘എ’ എന്നാല്‍ ആണുങ്ങള് എന്നല്ല, ‘അഡല്‍ട്ട്സ് ഒണ്‍ലി’ എന്നാണ്. പതിനെട്ട് വയസ്സിന് മുകളിലുള്ള ആര്‍ക്കും കാണാം. അല്ലാതെ പെണ്ണുങ്ങള്‍ക്ക് കാണാന്‍ പാടില്ലാത്തതൊന്നും ആ സിനിമയില്‍ കാണിച്ചിരുന്നില്ലെന്നും സ്വാസിക പറഞ്ഞു.
ഇപ്പോഴും പലരുടെയും വിചാരം ‘എ’ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതൊരു സോഫ്റ്റ് പോണ് മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമര്‍ശിക്കുന്നത് നന്നായിരിക്കുമെന്നും സ്വാസിക കൂട്ടിച്ചേര്‍ത്തു. ചതുരം ഉടന്‍ തന്നെ ഒ.ടി.ടി. പ്ലാറ്റ്ഫോമിലും റിലീസ് ചെയ്യും.