
latest news
വര്‍ഷങ്ങളായി പല വിഷമങ്ങളിലൂടെയാണ് കടന്നുപോകുന്നത്: ദിലീപ്
വര്‍ഷങ്ങളായി പല വിഷമങ്ങളിലൂടെയാണ് താന്‍ കടന്നുപോകുന്നതെന്ന് നടന്‍ ദിലീപ്. തന്നെ സ്‌നേഹിക്കുന്നവരോട് ഒരുപാട് കാര്യങ്ങള്‍ തുറന്നുപറയാനുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനു അനുമതിയില്ലെന്നും താരം പറഞ്ഞു. പാലക്കാട് ചെര്‍പ്പുളശേരിയില്‍ ഒരു സ്വകാര്യ സ്‌കൂളിന്റെ വാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം ഞാന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍. പക്ഷേ അതിനെ കുറിച്ചൊന്നും എനിക്കിവിടെ സംസാരിക്കാന്‍ അവകാശമില്ല. കാരണം അങ്ങനെയൊക്കെയാണ്. അതിനെ കുറിച്ചൊക്കെ പിന്നീടൊരു വേദിയില്‍ സംസാരിക്കാം – ദിലീപ് പറഞ്ഞു.

Dileep and Kavya Madhavan
ദിലീപിനൊപ്പം ഭാര്യയും നടിയുമായ കാവ്യ മാധവനും ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു. കുറേ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ഇങ്ങനെയൊരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നതെന്നും ആളുകളെ അഭിസംബോധന ചെയ്യുന്നതെന്നും കാവ്യ പറഞ്ഞു.
