latest news
എ സര്‍ട്ടിഫിക്കറ്റാണ്, കുട്ടികള്‍ക്ക് കാണാന്‍ പറ്റില്ല; ‘പുഴ മുതല്‍ പുഴ വരെ’ മാര്‍ച്ച് മൂന്നിന് തിയറ്ററുകളില്‍
Published on
1921 ലെ മലബാര്‍ കലാപത്തിന്റെ ഭാഗമായി നടന്ന ഹിന്ദു വംശഹത്യയുടെ കഥ പറയുന്ന പുഴ മുതല്‍ പുഴ വരെ മാര്‍ച്ച് മൂന്നിന് തിയറ്ററുകളിലെത്തും. സംവിധായകന്‍ രാമസിംഹനാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡിന്റെ അംഗീകാരം ലഭിച്ചത്.
സിനിമയുടെ തിരക്കഥ, സംവിധാനം, ഗാനരചന, എഡിറ്റിങ് എന്നിവയെല്ലാം നിര്‍വഹിച്ചിരിക്കുന്ന രാമസിംഹനാണ്. തലൈവാസന്‍ വിജയ്, ജോയ് മാത്യു, ആര്‍.എല്‍.വി.രാമകൃഷ്ണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. തലൈവാസന്‍ വിജയ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
എ സര്‍ട്ടിഫിക്കറ്റാണ് പടത്തിനു ലഭിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഈ ചിത്രം കാണാന്‍ സാധിക്കില്ലെന്ന് രാമസിംഹന്‍ പറഞ്ഞു. പീഡന രംഗങ്ങള്‍ ഒരുപാട് ഉള്ളതിനാലാണ് ചിത്രത്തിനു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നാണ് വിവരം.