
latest news
സാരിയില്‍ മനോഹരിയായി അര്‍ച്ചന കവി
Published on
സാരിയില്‍ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് അര്‍ച്ചന കവി. ഇളം പച്ച നിറത്തിലുള്ള സാരിയാണ് താരം ധരിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഏറെ മനോഹരിയാണ് അര്‍ച്ചന.
ലാല്‍ ജോസ് ചിത്രം നീലത്താമരയിലൂടെ മലയാളികള്‍ സുപരിചിതയായ നടിയാണ് അര്‍ച്ചന കവി. 1990 ജനുവരി നാലിനാണ് താരത്തിന്റെ ജനനം. അര്‍ച്ചനയ്ക്ക് ഇപ്പോള്‍ 32 വയസ്സാണ് പ്രായം.

Archana Kavi
നീലത്താമരയ്ക്ക് ശേഷം മമ്മി ആന്റ് മീ, ബെസ്റ്റ് ഓഫ് ലക്ക്, നാടോടി മന്നന്‍, ഹണീ ബീ, പട്ടം പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നിവയാണ് അര്‍ച്ചന അഭിനയിച്ച ശ്രദ്ധേയ ചിത്രങ്ങള്‍. സോഷ്യല്‍ മീഡിയയിലും അര്‍ച്ചന വളരെ സജീവമാണ്.
