
latest news
മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു !
Published on
ക്രിസ്റ്റഫറിന് ശേഷം മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്നു. നവാഗതനായ റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുക. എ.എസ്.ഐ ആയാണ് മെഗാസ്റ്റാര്‍ അഭിനയിക്കുകയെന്നാണ് വിവരം.
റോണി ഡേവിഡ് രാജിന്റേതാണ് തിരക്കഥ. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നാലാമത്തെ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. സുഷിന്‍ ശ്യാമാണ് സംഗീതം.

Christopher
അതേസമയം, മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫര്‍ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ക്രിസ്റ്റഫറിലും പൊലീസ് വേഷത്തിലാണ് മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്.
