
latest news
എന്നെ മുഴുവനായി നശിപ്പിച്ചു; ശാലു മേനോനെക്കുറിച്ച് ഭര്‍ത്താവ്
Published on
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് ശാലു മേനോന്‍. ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്ന താരത്തിന്റെ ജീവിതം. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജയില്‍ ജീവിതം വരെ താരത്തിന് നേരിടേണ്ടി വന്നിട്ടുണ്ട്.
ജയില്‍ വാസത്തിന് ശേഷമായിരുന്നു താരം വിവാഹിതയായത്. 2016 ല്‍ ആയിരുന്നു നടന്‍ സജിയുമായി ശാലുവിന്റെ വിവാഹം നടന്നത്. തങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞതായി ശാലു അടുത്തിടെ സ്ഥിരീകരിച്ചിരുന്നു.

Shalu Menon
ഇപ്പോള്‍ ശാലുവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഭര്‍ത്താവ്. എന്നെ മുഴുവനായി നശിപ്പിച്ചു. ആവശ്യം കഴിഞ്ഞാല്‍ വലിച്ചെറിയാനുള്ള ഒരു വസ്തുവല്ല താന്‍. ഞാന്‍ പലതും പറഞ്ഞാല്‍ ചിലരുടെ മുഖം മൂടി അഴിഞ്ഞു വീഴും. എല്ലാം വിളിച്ചു പറഞ്ഞാല്‍ അവരുടെ ലെവലിലേക്ക് ഞാനും താഴ്ന്നു പോകും. അതുകൊണ്ട് മാത്രം ഇപ്പോള്‍ ഞാന്‍ നിശബ്ദത പാലിക്കുന്നു എന്നുമാണ് സജി നായര്‍ പറഞ്ഞിരിക്കുന്നത്.
