
Gossips
മമ്മൂട്ടിയും മഹേഷ് നാരായണനും ഒന്നിക്കുന്നു !
ടേക്ക് ഓഫ്, സി യു സൂണ്‍, മാലിക്ക്, മലയന്‍കുഞ്ഞ്, അറിയിപ്പ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മഹേഷ് നാരായണനും മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. ഇരുവരും ഒന്നിക്കുന്ന ചിത്രം ഈ വര്‍ഷം തന്നെയുണ്ടാകുമെന്നാണ് വിവരം. ചിത്രത്തിന്റെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി ഡേറ്റ് കൊടുത്തതായാണ് ഫ്രൈഡേ മാറ്റിനി റിപ്പോര്‍ട്ട് ചെയ്യുന്നത്. മഹേഷ് നാരായണന്‍ തന്നെയായിരിക്കും തിരക്കഥ.
അതേസമയം, മഹേഷ് നാരായണന്റെ പുതിയ ചിത്രം അറിയിപ്പ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തത്. നിരവധി ചലച്ചിത്രോത്സവങ്ങളില്‍ അറിയിപ്പ് പ്രദര്‍ശിപ്പിച്ചിരുന്നു.

Mammootty
ക്രിസ്റ്റഫറാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. മോശം പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
