
latest news
ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോവുന്നത്: അഭിരാമി
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരികളാണ് ഗായികമാരാണ് അമൃത സുരേഷും അഭിരാമി സുരേഷും. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സൂപ്പര്‍ ഗായിക പദവിയിലേക്ക് അമൃത സുരേഷ് എത്തുന്നത്.

Amritha Suresh, Gopi Sundar and Abhirami Suresh
നടിയായിയാണ് സിനിമാ ലോകത്തേക്കുള്ള അഭിരാമിയുടെ തുടക്കം. പിന്നാലെ ചേച്ചിക്കൊപ്പം പാട്ടുമായി അഭിരാമിയും വേദികളില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി. ഒത്തിരി ആരാധകര്‍ രണ്ടുപേര്‍ക്കും ഉണ്ടെങ്കിലും ഇവരെ വെറുക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ ഉണ്ടെന്നുള്ളതാണ് വാസ്തവം.
View this post on Instagram
അഭിരാമിയുടെ വക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഇപ്പോഴിതാ ജീവിതത്തിലെ ഏറ്റവും മോശ അവസ്ഥയിലൂടെയാണ് താന്‍ കടന്ന് പോകുന്നത് എന്ന് പറഞ്ഞ് എത്തിയിരിയ്ക്കുകയാണ് നടി. ഒരു കേക്കിന് മുന്നില്‍ ഇരിയ്ക്കുന്ന ചിത്രത്തിന് ഒപ്പമാണ് സോഷ്യല്‍ മീഡിയ പോസ്റ്റ്. ‘അല്ല, ഇന്ന് എന്റെ ബേര്‍ത്ത് ഡേ അല്ല. ഞാന്‍ ജീവിച്ചിരിപ്പുണ്ട് എന്ന് ഒന്ന് അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടിയാണ്’ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷന്‍ നല്‍കിയത്. മോശമായ ഘട്ടം, ഇതും കടന്ന് പോകും, എല്ലാവരോടും സ്‌നേഹം എന്നിങ്ങനെയാണ് ഫോട്ടോയ്ക്ക് ഹാഷ് ടാഗ് കൊടുത്തിരിയ്ക്കുന്നത്.
View this post on Instagram
