latest news
രോഗാവസ്ഥയെപ്പറ്റി എത്രപ്പേര്‍ക്ക് ക്ലാസെടുക്കും: ഗ്രേസ് ആന്റണി
Published on
കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹ് ഫാസിലിന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്.
തമാശ (2019), ഹലാല്‍ ലവ് സ്റ്റോറി (2020), സാജന്‍ ബേക്കറി (2021), റോഷാക്ക് (2022) തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. 2020ല്‍ ക്‌നോളജ് എന്ന പേരില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.
ഇപ്പോള്‍ തനിക്ക് നേരിടേണ്ടി വരുന്ന ബോഡി ഷെയ്മിങ്ങിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് താരം. വണ്ണം കൂടി വരുന്നതിനെക്കുറിച്ച് പലരും വിമര്‍ശിക്കാറുണ്ട്. തനിക്ക് ഹൈപ്പര്‍ തൈറോയിഡ് ഉണ്ട്. തന്റെ രോഗാവസ്ഥയെക്കുറിച്ച് എത്രപേര്‍ക്ക് ക്ലാസെടുക്കും എന്നാണ് ഗ്രേസ് ചോദിക്കുന്നത്.