
latest news
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടന്‍ ആസിഫ് അലിയുടെ പ്രായം എത്രയെന്നോ?
Published on
മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലിയുടെ ജന്മദിനമാണ് ഇന്ന്. 1986 ഫെബ്രുവരി നാലിനാണ് ആസിഫ് അലിയുടെ ജനനം. തന്റെ 37-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്.
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ 2009 ലാണ് ആസിഫ് അലിയുടെ അരങ്ങേറ്റം. അപൂര്‍വ്വരാഗം, ട്രാഫിക്ക്,സോള്‍ട്ട് ആന്റ് പെപ്പര്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് മികച്ച നായക വേഷങ്ങളും താരത്തെ തേടിയെത്തി.

Asif Ali
സമ മസ്രിന്‍ ആണ് ആസിഫിന്റെ ജീവിതപങ്കാളി. ഇരുവര്‍ക്കും രണ്ട് മക്കളുണ്ട്.
