latest news
സിനിമാതാരങ്ങള്‍ ഷോര്‍ട്ട്സ് ഇടുമ്പോള്‍ എന്താനിത്ര പ്രശ്നം: സ്വാസിക
Published on
സീരീയലിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സ്വാസിക. ചുരുങ്ങിയ കാലയളവില്‍ സിരിയല്‍ സിനിമാ ലോകത്ത് സ്വാസിക തനിക്ക് ഒരു ഇടം കണ്ടെത്തിക്കഴിഞ്ഞു. സീത എന്ന സിരീയലിലൂടെയാണ് താരം കൂടുതല്‍ ആരാധകരെ സ്വന്തമാക്കിയത്.

അഭിനയം കൊണ്ടു മാത്രമല്ല പലപ്പോഴും ബോള്‍ഡായുള്ള നിലപാടുകളിലൂടെയും താരം വാര്‍ത്തകളില്‍ നിറയാറുണ്ട്. ഇപ്പോള്‍ സിനിമാ താരങ്ങളുടെ വസ്ത്രധാരണത്തിന് എതിരെ ഉണ്ടാകുന്ന വിമര്‍ശനത്തില്‍ മറുപടി നല്കിരിക്കുകയാണ് താരം.

പിടി ഉഷയും സാനിയ മിര്‍സയും ഒക്കെ ഷോര്‍ട്ട്സ് ധരിക്കുമ്പോള്‍ ആരും അവരെ കമന്റ് ചെയ്യുന്നില്ല. എന്നാല്‍ സിനിമാ താരങ്ങള്‍ ഷോര്‍ട്ടസ് ഇടുമ്പോള്‍ മാത്രമാണ് ആളുകള്‍ സൈബര്‍ ബുള്ളിയിങ് ചെയ്യുന്നത് എന്നാണ് സ്വാസിക പറഞ്ഞത്.

