
latest news
അതിസുന്ദരിയായി സായി പല്ലവി
Published on
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രത്തില്‍ ഏറെ മനോഹരിയായി സായി പല്ലവി. ചിത്രത്തില്‍ നിരവധിപ്പേരാണ് ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.
2008ല്‍ തമിഴില്‍ ധൂം ധാം എന്ന ചിത്രത്തിലൂടെമാണ് സായി പല്ലവി അഭിനയരംഗത്തെത്തിയത്. പിന്നീട് 2015ല്‍ അല്‍ഫോണ്‍സ് പുത്രന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പ്രേമം എന്ന സിനിമയിലൂടെയാണ് മലയാളസിനിമാ അഭിനയ രംഗത്തേക്ക് പ്രവേശിച്ചു. നിവിന്‍ പോളി, അനുപമ പരമേശ്വരന്‍, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് പ്രേമം സിനിമയിലെ മറ്റു കഥാപാത്രങ്ങള്‍.

Sai Pallavi
2016ല്‍ ദുല്‍ഖര്‍ സല്‍മാന്‍ന്റെ നായിക ആയി കലി എന്ന ചിത്രത്തിലും അഭിനയിച്ചു. പ്രേമം എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മലയാളികള്‍ ഇപ്പോഴും താരത്തെ ഓര്‍ക്കുന്നത്. അതിലെ മലര്‍ എന്ന കഥാപാത്രം മറക്കാനാവാത്തതാണ്.
