
latest news
മാളികപ്പുറം 100 കോടി അടിച്ചെന്ന് ഉണ്ണി മുകുന്ദന്; എന്തൊരു തള്ളെന്ന് സോഷ്യല്‍ മീഡിയ
Published on
ഈ വര്‍ഷത്തെ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നാണ് ഉണ്ണി മുകുന്ദന് നായകനായെത്തിയ മാളികപ്പുറം. സ്വാമി അയ്യപ്പന്റെ കഥയാണ് ചിത്രം പറയുന്നത്. തിയറ്ററുകളില്‍ വിജയകരമായി മാളികപ്പുറം ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്.
40 ദിവസം കൊണ്ട് മാളികപ്പുറം 100 കോടി ക്ലബില്‍ കയറിയെന്നാണ് ഉണ്ണി മുകുന്ദന് പറയുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. വേള്‍ഡ് വൈഡ് കളക്ഷന്‍ നൂറ് കോടി ആയെന്ന് ഉണ്ണി മുകുന്ദന് അറിയിച്ചു.

Unni Mukundan
എന്നാല്‍ ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പേര് രംഗത്തെത്തിയിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള കളക്ഷന്‍ ട്രാക്ക്ഡ് കണക്കുകള്‍ പ്രകാരം വെറും 35 കോടിയാണ്. പിന്നെ എങ്ങനെയാണ് ചിത്രം നൂറ് കോടി ആയതെന്നാണ് ചോദ്യം.
