
latest news
ഈ വര്‍ഷത്തെ മമ്മൂട്ടിയുടെ രണ്ടാമത്തെ റിലീസ്; ക്രിസ്റ്റഫര്‍ എത്തുക ഫെബ്രുവരി ഒന്‍പതിന്
Published on
മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ രണ്ടാമത്തെ റിലീസായി ക്രിസ്റ്റഫര്‍ എത്തും. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി ഒന്‍പതിനാണ് ചിത്രം തിയറ്ററുകളിലെത്തുക. വേള്‍ഡ് വൈഡായാണ് റിലീസ്. ചിത്രത്തിനു സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച വിവരം അണിയറ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
ഒരു ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ക്രിസ്റ്റഫര്‍. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് തിരക്കഥ.

Mammootty
അമല പോള്‍, സ്‌നേഹ, ഐശ്വര സുരേഷ് എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ആറാട്ടിന് ശേഷം ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ക്രിസ്റ്റഫര്‍.
