
Gossips
മലൈക്കോട്ടൈ വാലിബനില്‍ മോഹന്‍ലാലിനൊപ്പം ഋഷഭ് ഷെട്ടിയും; ആരാധകര്‍ ആവേശത്തില്‍
Published on
മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബനില്‍ കന്നഡ സൂപ്പര്‍താരം ഋഷഭ് ഷെട്ടിയും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. സൗത്ത് ഇന്ത്യന്‍ സിനിമയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം പ്രധാന വേഷത്തിലാണോ അതിഥി വേഷത്തിലാണോ ഋഷഭ് ഷെട്ടി എത്തുകയെന്ന് വ്യക്തമല്ല. കമല്‍ഹാസനും മലൈക്കോട്ടൈ വാലിബനില്‍ ഭാഗമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Lijo Jose Pellissery and Mohanlal
ജനുവരി 18 നാണ് മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ആരംഭിച്ചത്. ചിത്രത്തില്‍ ഗുസ്തിക്കാരനായാണ് മോഹന്‍ലാല്‍ എത്തുന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ഇതിനോടകം ഏറെ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
പി.എസ്.റഫീഖിന്റേതാണ് കഥ. ഷിബു ബേബി ജോണ്‍ ആണ് നിര്‍മാണം.
