
latest news
ബ്ലാക്കില്‍ ഗ്ലാമറസായി അനശ്വര രാജന്‍
Published on
പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് നടി അനശ്വര രാജന്‍. കടല്‍ തീരത്തുനിന്നുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. ബ്ലാക്കില്‍ ഗ്ലാമറസായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. സ്ലീവ് ലെസ് ഔട്ട്ഫിറ്റാണ് അനശ്വര ധരിച്ചിരിക്കുന്നത്.
View this post on Instagram
ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യറുടെ മകളുടെ വേഷം അവതരിപ്പിച്ച് മലയാളത്തിലേക്ക് കടന്നുവന്ന താരമാണ് അനശ്വര.
പിന്നീട് ഒട്ടേറെ നല്ല വേഷങ്ങള്‍ ചെയ്തു. തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ നായിക കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. വാങ്ക് എന്ന ചിത്രത്തിലും മികച്ച പ്രകടനമാണ് നടത്തിയത്.
2002 സെപ്റ്റംബര്‍ എട്ടിനാണ് അനശ്വരയുടെ ജനനം. താരത്തിനു ഇപ്പോള്‍ 20 വയസ് കഴിഞ്ഞിട്ടേയുള്ളൂ. അനശ്വര നായികയായ സൂപ്പര്‍ ശരണ്യ എന്ന ചിത്രം തിയറ്ററുകളില്‍ വമ്പന്‍ ഹിറ്റായിരുന്നു.
