
latest news
മികച്ച നടിക്കുള്ള അവാര്‍ഡ് വാങ്ങുന്നതാണ് ഇപ്പോള്‍ കാണുന്ന സ്വപ്നം: സാനിയ
Published on
പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സാനിയ ഇയ്യപ്പന്‍. ചുരുക്കം സിനിമകള്‍ കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടാനും സാനിയക്ക് സാധിച്ചിട്ടുണ്ട്. നല്ലൊരു നടി കൂടിയാണ് താരം.

Saniya Iyappan
ഡി ഫോര്‍ ഡാന്‍സ് റിയാലിറ്റി ഷോയിലൂടയാണ് സാനിയ ശ്രദ്ധിക്കപ്പെട്ടത്. ബാല്യകാലസഖി, അപ്പോത്തിക്കിരി, ക്വീന്‍, ലൂസിഫര്‍, പതിനെട്ടാം പടി, പ്രേതം 2, ദ പ്രീസ്റ്റ് തുടങ്ങി ശ്രദ്ധേയമായ സിനിമകളില്‍ അഭിനയിച്ചു.

Saniya Iyappan
ഇപ്പോള്‍ തന്റെ സ്വപ്നത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് താരം. മികച്ച നടിക്കുള്ള അവാര്‍ഡ് നേടുന്നതാണ് ഇപ്പോള്‍ സ്ഥിരമായി കാണുന്ന സ്വപ്നം. അന്നു പറയേണ്ട പ്രസംഗം വരെ താന്‍ തയ്യാറാക്കി വെച്ചിട്ടുണ്ട് എന്നുമാണ് സാനിയ പറഞ്ഞത്.

Saniya Iyappan
