
Gossips
എന്റെ സിനിമ മോശമാണെന്ന് പറയാന്‍ യോഗ്യതയുള്ളത് കമല്‍ഹാസന് മാത്രം: അല്‍ഫോണ്‍സ് പുത്രന്‍
Published on
സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും പിന്നാലെ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്ന് ചിത്രങ്ങളും പോസ്റ്റുകളും പിന്‍വലിച്ച് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. ഗോള്‍ഡ് സിനിമയുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് വിചിത്രമായ രീതിയിലാണ് അല്‍ഫോണ്‍സ് പുത്രന്‍ മറുപടി നല്‍കിയത്.
തന്റെ സിനിമ മോശമാണെന്ന് പറയാന്‍ ഇന്ത്യയില്‍ യോഗ്യതയുള്ളത് കമല്‍ഹാസന് മാത്രമാണെന്ന് അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

Alphonse Puthren
‘ എന്റെ സിനിമ മോശമാണെന്ന് പറയാന്‍ ഇന്ത്യയില്‍ യോഗ്യതയുള്ളത് കമല്‍ഹാസന് മാത്രം. അദ്ദേഹം മാത്രമാണ് എന്നെക്കാള്‍ കൂടുതല്‍ സിനിമയില്‍ പണി അറിയാവുന്ന വ്യക്തി. ഇന്റര്‍നെറ്റില്‍ ഇനി മുഖം കാണിക്കില്ല’ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.
