
Videos
ഗ്ലാമറസായി നവ്യ നായര്‍
Published on
പുതിയ ഫോട്ടോഷൂട്ടുമായി നടി നവ്യ നായര്‍. ഫ്ളോറല്‍ വസ്ത്രത്തില്‍ അതീവ സുന്ദരിയായാണ് താരത്തെ വീഡിയോയില്‍ കാണുന്നത്.

Navya Nair
നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.
View this post on Instagram
ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.
