
latest news
അടിപൊളി ലുക്കുമായി മഞ്ജു പിള്ള
Published on
പുതുതായി പങ്കുവെക്കുന്ന ഓരോ ചിത്രത്തിലും പ്രായം കുറഞ്ഞുവരുന്ന താരമാണ് മഞ്ജുപിള്ള. കിടിലന്‍ മേക്കോവര്‍ നടത്തി താരം എന്നും ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോള്‍ ചുരിദാറിലുളള മഞ്ജുവിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.

Manju Pillai
സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമാണ് മഞ്ജു പിള്ള. എന്നും താരം ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്.

Manju Pillai
ടെലിവിഷനും സിനിമയിലും ഒരുപോലെ തിളങ്ങിയ താരമാണ് മഞ്ജു പിള്ള. 1976 മേയ് 11 നാണ് മഞ്ജുവിന്റെ ജനനം. താരത്തിന് ഇപ്പോള്‍ 46 വയസ്സുണ്ട്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഹോം എന്ന ചിത്രത്തില്‍ മഞ്ജു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
