
latest news
ഒരുപാട് അവഗണനകള്‍ നേരിട്ടു; മനസ് തുറന്ന് ഗ്രേസ് ആന്റണി
Published on
കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. ചിത്രത്തില്‍ ഫഹ് ഫാസിലിന്റെ ഭാര്യയുടെ കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്.

Grace Antony
തമാശ (2019), ഹലാല്‍ ലവ് സ്റ്റോറി (2020), സാജന്‍ ബേക്കറി (2021), റോഷാക്ക് (2022) തുടങ്ങിയ ചിത്രങ്ങളില്‍ നല്ല വേഷങ്ങള്‍ ചെയ്യാന്‍ ഗ്രേസിന് സാധിച്ചിട്ടുണ്ട്. 2020ല്‍ ക്‌നോളജ് എന്ന പേരില്‍ 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിട്ടുമുണ്ട്.
ഇപ്പോള്‍ പലപ്പോഴും തനിക്ക് നേരിടേണ്ടി വന്ന അവഗണനകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സ്‌കൂള്‍ കാലത്തെ അനുഭവങ്ങളാണ് ഗ്രേസ് പങ്കുവെച്ചിരിക്കുന്നത്. നാടകത്തില്‍ അഭിനയിക്കുന്നതിന്റെ പേരില്‍ അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് താരം പറയുന്നത്. നാടകത്തിന്റെ പ്രാക്ടീസ് കഴിഞ്ഞ് വരുമ്പോള്‍ ബെഞ്ചില്‍ മറ്റ് കുട്ടികള്‍ ഇരിക്കാന്‍ സ്ഥലം തരില്ല എന്നാണ് താരം പറഞ്ഞിരിക്കുന്നത്.
