latest news
വീട്ടില്‍ തലകറങ്ങി വീണു, ഇപ്പോള്‍ ബോധരഹിതയായി വെന്റിലേറ്ററില്‍; മോളി കണ്ണമാലിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച് സിനിമാലോകം
Published on
ചലച്ചിത്രതാരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍. ഹൃദ്രോഗത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച രാത്രി വീട്ടില്‍ തലകറങ്ങി വീഴുകയായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടരുന്നത്.
കടുത്ത ശ്വാസംമുട്ടലിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ താരം ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. പിന്നാലെ രാത്രിയോടെ തലകറങ്ങി വീഴുകയും ബോധരഹിതയാകുകയും ചെയ്തു. ഉടനെ ആശുപത്രിയിലെത്തിച്ച താരത്തെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് മകന്‍ ജോളി പറഞ്ഞു.
കഴിഞ്ഞ കുറച്ച് കാലങ്ങളായി ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് മോളി ചികിത്സയിലായിരുന്നു. നടന്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ മോളിയെ ചികിത്സയ്ക്ക് സഹായിക്കാന്‍ രംഗത്തെത്തിയിരുന്നു.