Connect with us

Screenima

latest news

നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ പീഡന പരാതിയുമായി മറ്റൊരു യുവതി കൂടി രംഗത്ത്

നടന്‍ ഗോവിന്ദന്‍കുട്ടിക്കെതിരെ വീണ്ടും പീഡന പരാതി. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. എറണാകുളം നോര്‍ത്ത് പൊലീസ് നടനെതിരെ രണ്ടാമത്തെ പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തു. 2021, 2022 വര്‍ഷങ്ങളിലായി ഗോവിന്ദന്‍കുട്ടി തന്നെ മൂന്ന് തവണ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.

കഴിഞ്ഞ മാസം മറ്റൊരു യുവതിയും ഗോവിന്ദന്‍കുട്ടിക്കെതിരെ ബലാത്സംഗ പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ എറണാകുളം നോര്‍ത്ത് പൊലീസ് ഗോവിന്ദന്‍കുട്ടിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെയാണ് മറ്റൊരു യുവതി കൂടി സമാന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

നടന്‍ ഗോവിന്ദന്‍കുട്ടി എംഡിയായ യുട്യൂബ് ചാനലില്‍ അവതാരകയായെത്തിയ യുവതിയാണ് ആദ്യം പരാതിയുമായി എത്തിയത്. തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് കഴിഞ്ഞ മേയ് മാസം മുതല്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.

Continue Reading
To Top