
Gossips
അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് കോക്പിറ്റില്‍ കയറിയത്; വിചിത്ര ന്യായീകരണവുമായി ഷൈന്‍ ടോം ചാക്കോ
വിമാനത്തിന്റെ കോക്പിറ്റില്‍ കയറിയ സംഭവത്തെ ന്യായീകരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണ് താന്‍ കോക്പിറ്റില്‍ കയറിയതെന്ന് ഷൈന്‍ പറഞ്ഞു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
ഞാന്‍ അത് എന്താ സംഭവം എന്ന് നോക്കാന്‍ പോയതാണ്. ഒരു കുഴലില്‍ കൂടി കയറ്റി നമ്മളെ സീറ്റില്‍ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടേ. ഇത്ര ഭാരം കൂടിയ സാധനം അല്ലേ – ഷൈന്‍ പറഞ്ഞു. എന്തുകൊമ്ട് അനുവാദം വാങ്ങി കോക്പിറ്റില്‍ കയറിയില്ല എന്ന ചോദ്യത്തിനു അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ല എന്നായിരുന്നു ഷൈന്‍ ടോം ചാക്കോയുടെ മറുപടി. അവര്‍ ഇത് ഓടിക്കുന്നുണ്ടോ എന്ന് നോക്കണ്ടേ. പണം കൊടുത്താണല്ലോ നമ്മള്‍ ഇതില്‍ കയറുന്നതെന്നും ഷൈന്‍ പറഞ്ഞു.

Shine Tom Chacko
ഒരു സിനിമയുടെ പ്രചാര പരിപാടി കഴിഞ്ഞ് ദുബായില്‍ നിന്ന് തിരിച്ചുവരുമ്പോഴാണ് ഷൈന്‍ അതിക്രമിച്ച് കോക്പിറ്റില്‍ കയറിയത്. ഇതിനു പിന്നാലെ ഷൈന്‍ ടോം ചാക്കോയെ വിമാനത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.
