
latest news
‘എന്നെ മിക്കവാറും പൊലീസ് ഏറ്റെടുക്കും’; പ്രതികരണവുമായി ഒമര്‍ ലുലു
തന്റെ സിനിമയ്‌ക്കെതിരെ എക്‌സൈസ് കേസെടുത്തതിനു പിന്നാലെ പ്രതികരണവുമായി സംവിധായകന്‍ ഒമര്‍ ലുലു. മയക്കുമരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു എന്ന പരാതിയിലാണ് ഒമര്‍ ലുലു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ ‘നല്ല സമയം’ എന്ന സിനിമയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോഴിക്കോട് റേഞ്ച് ഓഫീസില്‍ നിന്ന് സംവിധായകനും നിര്‍മാതാവിനും നോട്ടീസ് അയച്ചു. എം.ഡി.എം.എ ഉപയോഗം അടക്കമുള്ള കാര്യങ്ങള്‍ ചിത്രത്തിന്റെ ട്രെയ്ലറില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ നല്‍കേണ്ട നിയമപരമായ മുന്നറിയിപ്പ് ട്രെയ്ലറില്‍ നല്‍കിയിട്ടില്ല.

Omar Lulu
‘നല്ല സമയം യൂത്ത് ഏറ്റെടുത്തു..സന്തോഷം,,,എന്നെ മിക്കവാറും പൊലീസും ഏറ്റെടുക്കും. ജാമ്യം എടുത്തിട്ട് വരാം മക്കളേ’ ഒമര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഇന്നാണ് നല്ല സമയം തിയറ്ററുകളിലെത്തിയത്. ഇര്‍ഷാദ് അലി നായകനായ ചിത്രത്തില്‍ നീന മധു, ഗായത്രി ശങ്കര്‍, നോറ ജോണ്‍സണ്‍, നന്ദന സഹദേവന്‍, സുവൈബത്തുല്‍ ആസ്ലമിയ എന്നീ പുതുമുഖങ്ങളാണ് നായികമാരായി അഭിനയിച്ചിരിക്കുന്നത്.
