
latest news
സൂര്യനെ പോലെ തിളങ്ങുന്ന മുഖം; സുന്ദരിയായി വീണ നന്ദകുമാര്‍
സോഷ്യല്‍ മീഡിയയില്‍ വൈറലായി നടി വീണ നന്ദകുമാറിന്റെ വീഡിയോയും ചിത്രങ്ങളും. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ വീഡിയോയില്‍ കാണുന്നത്. സൂര്യനെ പോലെ തിളങ്ങുന്നു എന്നാണ് ആരാധകരുടെ കമന്റ്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവ സാന്നിധ്യമാണ് നടി വീണ നന്ദകുമാര്‍. തന്റെ വ്യത്യസ്ത ശൈലിയിലുള്ള ചിത്രങ്ങള്‍ വീണ പങ്കുവെയ്ക്കാറുണ്ട്.
View this post on Instagram
ഒരൊറ്റ സിനിമകൊണ്ട് തന്നെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് വീണ. നിസാം ബഷീര്‍ സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ നായികയായ റിന്‍സി എന്ന കഥാപാത്രത്തിലൂടെയാണ് വീണ മലയാളികള്‍ക്ക് സുപരിചിതയായത്.

Veena Nandakumar
കോഴിപ്പോര്, ലൗ, മരക്കാര്‍ അറബിക്കടലിന്റെ സിംഹം, ഭീഷ്മ പര്‍വ്വം എന്നിവയാണ് വീണയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങള്‍. 1990 ജൂലൈ 17 നാണ് വീണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 31 വയസ്സ് കഴിഞ്ഞു. മലയാളത്തിനു പുറമേ തമിഴിലും താരം അഭിനയിച്ചിട്ടുണ്ട്. തന്റെ നിലപാടുകള്‍ വളരെ ബോള്‍ഡ് ആയി തുറന്നുപറയുന്ന താരം കൂടിയാണ് വീണ.
