
latest news
അല്‍ഫോണ്‍സ് പുത്രന്‍ ചിത്രം ഗോള്‍ഡ് ഒ.ടി.ടി.യിലേക്ക്
Published on
പൃഥ്വിരാജ്-നയന്‍താര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ഗോള്‍ഡ് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുന്നു. ഡിസംബര്‍ 29 നാണ് ഗോള്‍ഡിന്റെ ഒ.ടി.ടി. റിലീസ്. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം എത്തുക. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Gold Film
ഡിസംബര്‍ ആദ്യ വാരമാണ് ഗോള്‍ഡ് തിയറ്ററുകളില്‍ റിലീസ് ചെയ്തത്. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം പക്ഷേ തിയറ്ററുകളില്‍ തകര്‍ന്നടിഞ്ഞു. ബോക്‌സ്ഓഫീസില്‍ കാര്യമായ കളക്ഷന്‍ നേടാന്‍ ചിത്രത്തിനു കഴിഞ്ഞിരുന്നില്ല.
