
latest news
ഗ്ലാമറസ് ലുക്കില്‍ നമിത പ്രമോദ്
ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി നമിത പ്രമോദ്. മോഡേണ്‍ ഔട്ട്ഫിറ്റില്‍ അതീവ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രങ്ങളില്‍ കാണുന്നത്. കൊച്ചിയിലെ സമ്മര്‍ ടൗണ്‍ കഫേയില്‍ നിന്നാണ് താരത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
View this post on Instagram
1996 സെപ്റ്റംബര്‍ 19 നാണ് നമിതയുടെ ജനനം. താരത്തിനു ഇപ്പോള്‍ 26 വയസ്സാണ് പ്രായം. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമായ നമിത തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

Namitha Pramod
തന്റെ 15-ാംവയസില്‍ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ ട്രാഫിക്കിലൂടെയാണ് നമിത പ്രമോദിന്റെ സിനിമ അരങ്ങേറ്റം. തൊട്ടടുത്ത വര്‍ഷം പുതിയ തീരങ്ങളില്‍ ലീഡ് റോളിലും താരം കലക്കന്‍ പെര്‍ഫോമന്‍സാണ് കാഴ്ചവെച്ചത്.

Namitha Pramod
പുള്ളിപുലികളും ആട്ടിന്‍കുട്ടിയും, വിക്രമാദിത്യന്‍, ഓര്‍മയുണ്ടോ ഈ മുഖം, ചന്ദ്രേട്ടന്‍ എവിടെയാ, അമര്‍ അക്ബര്‍ അന്തോണി, ഈശോ എന്നിവയാണ് താരത്തിന്റെ മറ്റ് ശ്രദ്ധേയമായ സിനിമകള്‍.

Namitha Pramod
