
Gossips
പ്രണവ് മോഹന്‍ലാലും ബേസില്‍ ജോസഫും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്
Published on
സൂപ്പര്‍ഹിറ്റ് സംവിധായകന് ബേസില്‍ ജോസഫും യുവതാരം പ്രണവ് മോഹന്‍ലാലും ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്തിരിക്കുന്ന പ്രണവ് 2023 ന്റെ തുടക്കത്തില്‍ ബേസിലിന്റെ ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് കടക്കുമെന്നാണ് വിവരം.
പ്രണവിനെ നായകനാക്കി ഒരു പ്രണയ ചിത്രമാണ് ബേസില്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 2023 ല്‍ തന്നെ ചിത്രം റിലീസ് ചെയ്യും. മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.

Basil Joseph
വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ഹൃദയമാണ് പ്രണവിന്റെ ആദ്യ സോളോ ഹിറ്റ്. പ്രിയദര്ശന് സംവിധാനം ചെയ്ത കുഞ്ഞാലിമരക്കാറിലും പ്രണവ് നിര്‍ണായക വേഷം അവതരിപ്പിച്ചിരുന്നു.
