Gossips
നാടകത്തിനു നടന്ന് ഒരു കുഞ്ഞിനെ ഉണ്ടാക്കി എന്നുവരെ ആളുകള്‍ പറഞ്ഞു: പൗളി വത്സന്‍
സണ്ണി വെയ്ന്‍ നായകനായ അപ്പന്‍ എന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു വേഷം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് നടി പൗളി വത്സന്‍. തന്റെ കുടുംബജീവിതത്തെ കുറിച്ച് പൗളി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 19-ാം വയസ്സില്‍ പി.ജെ.ആന്റണിയുടെ സോഷ്യലിസം എന്ന നാടകത്തില്‍ തിലകന്റെ ഭാര്യയായി പൗളി അഭിനയിച്ചിട്ടുണ്ട്. 75 വയസ്സുള്ള കഥാപാത്രത്തെയാണ് അന്ന് അവതരിപ്പിച്ചത്.
വൈപ്പിനില്‍ ജനിച്ചു വളര്‍ന്ന താന്‍ കൂടെ പഠിച്ച അയല്‍വാസിയായ വത്സന്‍ എന്ന ആളുമായി ഇഷ്ടത്തിലാകുകയായിരുന്നെന്ന് പൗളി പറയുന്നു. ഞാന്‍ ക്രിസ്ത്യാനിയും പുള്ളി ഹിന്ദുവുമായിരുന്നു. വിവാഹത്തിനു വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് മനസ്സിലായതോടെ ആരുടെയും സഹായമില്ലാതെ ഞങ്ങള്‍ വിവാഹം കഴിച്ച് ജീവിതം തുടങ്ങി. നാട്ടുകാരും ബന്ധുക്കളും അന്ന് പിന്തിരിപ്പിക്കാന്‍ നോക്കിയിട്ടുണ്ട്.വേറെ മതക്കാര്‍ ആണെങ്കില്‍ എന്താ മനുഷ്യര്‍ തന്നെയല്ലേ എന്നാണ് ഞാന്‍ അവരോട് ചോദിച്ചത്. വിവാഹശേഷം ബുദ്ധിമുട്ടുകളുണ്ടായിരുന്നു. കുഞ്ഞുങ്ങളെ കൈമാറാന്‍ പോലും ആളില്ലായിരുന്നു. കഷ്ടപ്പെട്ടാണ് കുട്ടികളെ വളര്‍ത്തിയത്.
ഒരിക്കല്‍ നാടകത്തിനു പോകാന്‍ ഇറങ്ങുമ്പോള്‍ കൊച്ചിന് പനി. നാടകത്തിനു പോകാതിരിക്കാനും പറ്റില്ല, കൊച്ചിനെ ഒറ്റയ്ക്ക് ആക്കി പോകാനും പറ്റില്ല. അങ്ങനെ കൊച്ചിനെയും എടുത്ത് പോയി. അന്ന് ലൗ സീനാണ് ചെയ്യേണ്ടിയിരുന്നത്. വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു. സ്റ്റേജില്‍ കയറിയ സമയത്ത് കുഞ്ഞിനെ സ്റ്റേജിന്റെ അടിയില്‍ ഒരു തൊട്ടിലില്‍ കിടത്തി. ഞാന്‍ അഭിനയിക്കുമ്പോള്‍ കുഞ്ഞ് താഴെ കിടന്ന് കരയുകയാണ്. സീന്‍ കഴിഞ്ഞ ഉടനെ കൊച്ചിനെയും എടുത്ത് ഓടി. അടുത്ത വീട്ടുകാര്‍ തന്ന മരുന്ന് കൊടുത്തപ്പോള്‍ കരച്ചില്‍ നിര്‍ത്തിയെങ്കിലും ഡോക്ടറെ കാണാനായി പോയി. അന്ന് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ ചിലര്‍ എന്നെ കുറിച്ചൊരു കമന്റ് പറഞ്ഞു. ‘നാടകത്തിലൊക്കെ നടന്ന് ഒരെണ്ണത്തിനെ സമ്പാദിച്ചിട്ടുണ്ട്’. ഇത് കേട്ടതോടെ ഞാനാകെ തളര്‍ന്ന് പോയി. പ്രതികരിക്കാനുള്ള ശേഷി അന്നില്ലാത്തത് കൊണ്ട് കരഞ്ഞ് കൊണ്ടാണ് ബസില്‍ കയറിയത്. ആരുടെയും മുന്നില്‍ തല കുനിക്കില്ലെന്ന് അന്നെനിക്ക് ഒരു വാശി ഉണ്ടായത് – പൗളി പറഞ്ഞു.