Connect with us

Screenima

Mammootty and Lijo Jose Pellissery

latest news

നന്‍പകല്‍ നേരത്ത് മയക്കത്തിന്റെ ടിക്കറ്റിനായി ഐ.എഫ്.എഫ്.കെ. വേദിയില്‍ വന്‍ തിരക്ക്; ആദ്യ പ്രദര്‍ശനം ഇന്ന്

ഐ.എഫ്.എഫ്.കെ. വേദിയില്‍ ഇന്ന് നന്‍പകല്‍ നേരത്ത് മയക്കം പ്രദര്‍ശിപ്പിക്കും. ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യ പ്രദര്‍ശനം. മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം.

ഇന്ന് രാവിലെയാണ് ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്. വെറും ഒരു മിനിറ്റ് കൊണ്ട് ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നതായി ഫ്രൈഡേ മാറ്റിനി റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ ഷോകള്‍ കൂട്ടിച്ചേര്‍ക്കണമെന്നാണ് ഐ.എഫ്.എഫ്.കെ. ഡെലിഗേറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെടുന്നത്.

Nanpakal Nerath Mayakkam

Nanpakal Nerath Mayakkam

അതേസമയം, മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന നന്‍പകല്‍ നേരത്ത് മയക്കം ഉടന്‍ തിയറ്ററുകളിലെത്തും.

Continue Reading
To Top