
latest news
ബോളിവുഡില്‍ നിന്നും ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല: പ്രിയങ്ക ചോപ്ര
Published on
ബോളിവുഡില്‍ ഏവര്‍ക്കും പ്രിയങ്കരിയായ നടിയാണ് പ്രിയങ്ക ചോപ്ര. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം എന്നും ആരാധകര്‍ക്കായി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെക്കുന്നത്.
ഇപ്പോള്‍ താരത്തിന്റെ തുറന്നു പറച്ചിലുകളാണ് ഏറെ വൈറലായിരിക്കുന്നത്. സിനിമ ചെയ്യുമ്പോള്‍ ലഭിക്കുന്ന വേതനെക്കുറിച്ചാണ് താരം ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്.
‘ബോളിവുഡില്‍ നിന്ന് ഒരിക്കലും തുല്യ വേതനം ലഭിച്ചിരുന്നില്ല. സഹ പുരുഷ താരത്തിന് ലഭിക്കുന്നതിന്റെ 10 ശതമാനം പ്രതിഫലം മാത്രമേ ആദ്യകാലത്ത് ലഭിച്ചിരുന്നുള്ളൂ. അവര്‍ക്ക് ഭീമമായ പ്രതിഫലമാണ് ലഭിക്കാറുള്ളത്. ഇപ്പോഴും അതിന് മാറ്റം വന്നിട്ടില്ല. സ്ത്രീപുരുഷ താരങ്ങള്‍ക്കിടയില്‍ വേതനത്തിന്റെ കാര്യത്തില്‍ വലിയ അന്തരമുണ്ട് എന്നുമാണ് താരം പറഞ്ഞിരിക്കുന്നത്.
