latest news
ഉടന്‍ സീരിയലിലേക്ക് തിരിച്ചെത്തും; മനസ് തുറന്ന് മൃദുല
Published on
സീരിയലിലൂടെ കടന്ന് വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് മൃദുല. സീരിയല്‍ താരം യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. യുവയും ആരാധകരുടെ പ്രിയപ്പെട്ട താരമാണ്.
ഈയടുത്താണ് മൃദുല ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ഗര്‍ഭകാലത്തെ എല്ലാ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്.
View this post on Instagram
കുഞ്ഞ് ജനിച്ചതോടെ താരം അഭിനയത്തില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ആരാധകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്. അഭിനയം തന്നെയാണ് തന്റെ കരിയര്‍. അതിനാല്‍ പെട്ടെന്ന് തന്നെ താന്‍ സീരിയലിലേക്ക് തിരിച്ചെത്തും എന്നാണ് മൃദുല അറിയിച്ചിരിക്കുന്നത്.
View this post on Instagram