latest news
വിവാഹം കഴിഞ്ഞ് 6 വര്‍ഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്; വിശേഷങ്ങള്‍ പങ്കുവെച്ച് നിമ്മി അരുണ്‍
Published on
ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലി ഷോയിൂടെ ആരാധകരെ നേടിയെടുത്ത താരമാണ് അരുണ്‍ ഗോപന്‍. അവതാരയായ നിമ്മിയെയാണ് അരുണ്‍ ഗോപന്‍ വിവാഹം ചെയ്തിരിക്കുന്നത്.
View this post on Instagram
ഇപ്പോള്‍ തന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിമ്മി. വിവാഹത്തിന് ശേഷം ആറു വര്‍ഷം കഴിഞ്ഞാണ് ഇവര്‍ക്ക് ഒരു കുഞ്ഞ് പിറന്നത്. അതിന്റെ പേരില്‍ കുറേ പഴി കേള്‍ക്കേണ്ടി വന്നു എന്നാണ് നിമ്മി പറയുന്നത്.
View this post on Instagram
ഞങ്ങള്‍ ഒരു ഫെര്‍ട്ടിലിറ്റി ട്രീറ്റ്‌മെന്റിനും പോയിട്ടില്ല. കല്യാണം കഴിഞ്ഞിട്ട് കുറച്ച് കഴിഞ്ഞാണ് കുഞ്ഞ് ജനിച്ചത് എന്നത് ശരിയാണ്. അതിന് കാരണം നമുക്ക് കുറച്ച് കഴിഞ്ഞ് മതി കുഞ്ഞ് എന്നത് ഞങ്ങളുടെ തീരുമാനമായിരുന്നു. ഞങ്ങള്‍ അതിന് തയ്യാറായപ്പോള്‍ ദൈവം സഹായിച്ച് ആ സമയത്ത് തന്നെ കുഞ്ഞ് വന്നു എന്നുമാണ് നിമ്മി പറഞ്ഞത്.
View this post on Instagram