Connect with us

Screenima

Athiya Shetty

Gossips

സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയയ്ക്ക് മംഗല്യം; വരന്‍ ക്രിക്കറ്റ് താരം !

ബോളിവുഡ് സൂപ്പര്‍താരം സുനില്‍ ഷെട്ടിയുടെ മകള്‍ ആതിയ ഷെട്ടിക്ക് വിവാഹം. പ്രമുഖ ക്രിക്കറ്റ് താരം കെ.എല്‍.രാഹുലാണ് വരന്‍. ഇരുവരും മൂന്ന് വര്‍ഷത്തോളമായി പ്രണയത്തിലാണ്. 2023 ജനുവരിയില്‍ ഇരുവരും വിവാഹിതരാകുമെന്നാണ് റിപ്പോര്‍ട്ട്.

വിവാഹത്തിനായി രാഹുല്‍ ബിസിസിഐയോട് അവധി ആവശ്യപ്പെട്ടിരുന്നു. താരത്തിനു ബിസിസിഐ അവധി അനുവദിച്ചതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. ജനുവരി ആദ്യവാരം രാഹുല്‍ ഒരാഴ്ചത്തെ അവധിക്ക് അപേക്ഷിച്ചിരുന്നു. ഇത് ബിസിസിഐ അംഗീകരിച്ചിട്ടുണ്ട്. ജനുവരിയില്‍ തന്നെ രാഹുല്‍-ആതിയ വിവാഹം ഉണ്ടാകുമെന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്

ഇരുവരും മുംബൈയില്‍ ഫ്‌ളാറ്റ് വാങ്ങിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കെ.എല്‍.രാഹുലിന്റെയും സുനില്‍ ഷെട്ടിയുടെയും നാടായ മാംഗ്ലൂരില്‍ വെച്ച് ദക്ഷിണേന്ത്യന്‍ രീതിയിലായിരിക്കും വിവാഹം.

1992 നവംബര്‍ അഞ്ചിനാണ് ആതിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 30 വയസ്സാണ് പ്രായം. 1992 ഏപ്രില്‍ 18 നാണ് രാഹുലിന്റെ ജനനം. ഇരുവരും തമ്മില്‍ ഏഴ് മാസത്തിന്റെ വ്യത്യാസമേയുള്ളൂ.

Continue Reading
To Top