Connect with us

Screenima

Navya Nair

latest news

സിനിമയെക്കുറിച്ച് അദ്ദേഹത്തിന് മോശം അഭിപ്രായമില്ല; ഭര്‍ത്താവിനെക്കുറിച്ച് നവ്യ

നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തെ മലയാളികള്‍ക്ക് അത്ര പെട്ടെന്ന് മറക്കാന്‍ സാധിക്കില്ല. കാരണം അത്ര മനോഹരമായ അഭിനയമായിരുന്നു നവ്യാ നായര്‍ ചിത്രത്തില്‍ കാഴ്ച വെച്ചത്. അത് മാത്രമല്ല ഓര്‍ത്തുവയ്ക്കാന്‍ വേറെയും വേറിട്ട് നില്‍ക്കുന്ന നവ്യയുടെ ഒരുപാട് കഥാപാത്രങ്ങള്‍ വേറെയുമുണ്ട്.

 

View this post on Instagram

 

A post shared by Navya Nair (@navyanair143)


ദിലീപ് നായകനായ ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ സിനിമയിലേക്ക് എത്തിയത്. പിന്നീട് ഒരു പിടി നല്ല കഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. കല്യാണത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ഇപ്പോള്‍ താരം തിരിച്ചെത്തിയിരിക്കുകയാണ്.

തന്റെ ഭര്‍ത്താവിനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് നവ്യ ഇപ്പോള്‍. അദ്ദേഹത്തിന് സിനിമയെക്കുറിച്ച് മോശം അഭിപ്രിയങ്ങള്‍ ഒന്നും ഇല്ല എന്നാണ് നവ്യ പറഞ്ഞത്. ഒരുത്തി സിനിമയുടെ കഥ കുറച്ച് അദ്ദേഹം വായിച്ചിരുന്നു. മുഴുവന്‍ വായിക്കാന്‍ നിന്നില്ല.അന്ന് എന്നോട് പറഞ്ഞത് നല്ലതാണെങ്കില്‍ നോക്കാനാണ്. സിനിമ ഫീല്‍ഡിനെ കുറിച്ച് വലിയ അറിവ് സന്തോഷേട്ടനില്ല എന്നുമാണ് നവ്യ പറഞ്ഞത്.

Continue Reading
To Top