Connect with us

Screenima

latest news

കിടിലന്‍ ചിത്രം പങ്കുവെച്ച് നിമിഷ സജയന്‍

കിടിലന്‍ ചിത്രം പങ്കുവെച്ച് നടി നിമിഷ സജയന്‍. ഗ്ലാമറസ് ലുക്കിലാണ് താരത്തെ പുതിയ ചിത്രത്തില്‍ കാണുന്നത്. ഈയിടെയായി തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ അടക്കം നിമിഷ സജയന്‍ പങ്കുവെയ്ക്കാറുണ്ട്.

തുടക്ക കാലത്ത് ഗ്ലാമറസ് ചിത്രങ്ങളൊന്നും താരം പോസ്റ്റ് ചെയ്തിരുന്നില്ല. എന്നാല്‍ ഈയിടെയായി ആരാധകരെ ഞെട്ടിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെയ്ക്കുന്നത്.

ചുരുങ്ങിയ കാലംകൊണ്ട് മലയാളികളുടെ ഹൃദയത്തില്‍ സ്ഥാനം പിടിച്ച നടിയാണ് നിമിഷ സജയന്‍. ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയുമാണ് നിമിഷയുടെ അരങ്ങേറ്റ ചിത്രം.

Nimisha Sajayan

Nimisha Sajayan

കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ അടക്കം നിരവധി നേട്ടങ്ങള്‍ നിമിഷ സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും താരത്തിന് സാധിച്ചു.

ഒരു കുപ്രസിദ്ധ പയ്യന്‍, മംഗല്യം തന്തുനാനേന, 41, ചോല, സ്റ്റാന്റ് അപ്പ്, ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍, വണ്‍, നായാട്ട്, മാലിക്ക് എന്നിവയാണ് നിമിഷയുടെ ശ്രദ്ധേയമായ മറ്റ് സിനിമകള്‍.

 

 

 

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top