
latest news
മകന്റെ ജന്മദിനം ആഘോഷിച്ച് നവ്യ നായര്‍; ചിത്രങ്ങള്‍
Published on
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. തന്റെ കുടുംബവിശേഷങ്ങളെല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ ഇതാ തന്റെ കുടുംബത്തിലെ ഒരു സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
View this post on Instagram
മകന്‍ സായികൃഷ്ണയുടെ 12-ാം ജന്മദിനം ആഘോഷിച്ചതിന്റെ ചിത്രങ്ങളാണ് നവ്യ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ‘എന്റെ കുട്ടിയുടെ ജന്മദിനം…കൂടുതല്‍ ചിത്രങ്ങള്‍ നിങ്ങളിലേക്ക് എത്തും’ ഏതാനും ചിത്രങ്ങള്‍ പങ്കുവെച്ച് നവ്യ കുറിച്ചു.

Navya Nair
കുടുംബസമേതമുള്ള ചിത്രങ്ങള്‍ അടക്കം നവ്യ പങ്കുവെച്ചിട്ടുണ്ട്. നവ്യ നായര്‍-സന്തോഷ് മേനോന്‍ ദമ്പതികളുടെ ഏക മകനാണ് സായികൃഷ്ണ.
