
Gossips
മമ്മൂട്ടി-വിജയ് സേതുപതി സിനിമ ഉടന്‍; ആരാധകര്‍ കാത്തിരിക്കുന്ന വാര്‍ത്ത ഇതാ
Published on
മമ്മൂട്ടി-വിജയ് സേതുപതി സിനിമയെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്ത്. കാക്കമുട്ടൈ ചിത്രത്തിന്റെ സംവിധായകന്‍ മണികണ്ഠന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിലായിരിക്കും ഇരുവരും ഒന്നിക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ ആദ്യ വാരത്തോടെ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചേക്കും.
മധുര കേന്ദ്രീകരിച്ച് നടക്കുന്ന ഒരു കഥയായിരിക്കും സിനിമയുടേതെന്നാണ് വിവരം. ഹോട്ട്‌സ്റ്റാണ് നിര്‍മാണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മധുരയില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിച്ചതായാണ് വിവരം.

Mammootty and Vijay Sethupathi
ഹോട്ട്സ്റ്റാര്‍ നിര്‍മിക്കുന്ന ചിത്രമായതിനാല്‍ ഇത് വെബ് സീരിസ് ആയിരിക്കുമോ എന്നാണ് ആരാധകരുടെ സംശയം. അതേസമയം മമ്മൂട്ടിക്കും വിജയ് സേതുപതിക്കും തുല്യപ്രാധാന്യമുള്ള കഥാപാത്രമാണ് ചിത്രത്തിലേതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
