Connect with us

Screenima

Gossips

തിയറ്ററില്‍ 400 ദിവസം പ്രദര്‍ശിപ്പിച്ച മലയാള സിനിമ ഏതെന്ന് അറിയുമോ?

ഇന്നത്തെ കാലത്ത് ഒരു സിനിമ 50 ദിവസം തുടര്‍ച്ചയായി തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചാല്‍ അത് വലിയ കാര്യമാണ്. കാരണം ഒ.ടി.ടി. പ്ലാറ്റ്‌ഫോം അടക്കം സജീവമായ കാലത്ത് തിയറ്ററുകളിലെത്തുന്ന ചിത്രം ഉടന്‍ മിനിസ്‌ക്രീനിലേക്ക് എത്തുന്നു. എന്നാല്‍ ഒരുകാലത്ത് 400 ദിവസം വരെ മലയാള സിനിമകള്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട് !

1990 ല്‍ റിലീസ് ചെയ്ത ഗോഡ് ഫാദര്‍ ആണ് 400 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ച മലയാള സിനിമ. തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററിലാണ് ഗോഡ് ഫാദര്‍ 400-ാം ദിവസം പ്രദര്‍ശിപ്പിച്ചത്. അതിന്റെ പോസ്റ്റര്‍ ഇന്നും ലഭ്യമാണ്.

 

View this post on Instagram

 

A post shared by LAL (@lal_director)

സിദ്ധിക്ക് ലാല്‍ ആണ് ഗോഡ് ഫാദര്‍ സംവിധാനം ചെയ്തത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് നിര്‍മാണ്. മുകേഷ്, ഇന്നസെന്റ്, എന്‍.എന്‍.പിള്ള, തിലകന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിദാനം ചെയ്ത ചിത്രം എന്ന സിനിമ 365 ദിവസം തിയറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

Continue Reading
To Top