
latest news
സ്‌ക്രീനില്‍ കാണുന്ന ആളല്ല റിമി, വെറും പാവമാണ്: മുക്ത
Published on
ഗായിക റിമി ടോമിയും നാത്തൂന്‍ മുക്തയും മലയാളികള്‍ക്ക് ഏറെ സുപരിചിതരാണ്. ഇരുവരുടെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എന്നും താല്‍പര്യമുണ്ട്. ഇപ്പോഴിതാ റിമിയെ കുറിച്ച് മുക്ത പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
സ്‌ക്രീനില്‍ കാണുന്ന ആളല്ല റിമിയെന്നാണ് മുക്ത പറയുന്നത്. ആള് വെറും പാവമാണ്. വീട്ടില്‍ ആള്‍ക്ക് മറ്റൊരു രീതിയാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ അപ്പോള്‍ കരയുന്ന രീതിയാണ് റിമിയുടേതെന്നും മുക്ത പറഞ്ഞു.

Rimi Tomy
റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയെയാണ് മുക്ത വിവാഹം കഴിച്ചിരിക്കുന്നത്. 2015 ലാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരുവര്‍ക്കും ഒരു കുഞ്ഞുണ്ട്.
